അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ, രജോരി സെക്ടറുകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവെപ്പ് തുടരുന്നത്. തിങ്കളാഴ്ച രാത്രി നിയന്ത്രണ രേഖയിലെ 40 ഓളം ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയതായി ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.ഞായറാഴ്ച രാത്രിയാണ് അതിര്‍ത്തി നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന ഷെല്ലാക്രമണം തുടങ്ങിയത്. തിങ്കളാഴ്ചയും തുടര്‍ന്ന ഷെല്ലാക്രമണത്തിലും വെടിവെപ്പിലും അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.
Comments