ഇന്ത്യയുടെ മംഗള്യാന് ചൊവ്വാ പര്യവേക്ഷണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രം മാപ്പു പറഞ്ഞു. കാര്‍ട്ടൂണ്‍ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന് വിമര്‍ശമുയരുകയും കാര്‍ട്ടൂണിനെതിരെ മലയാളികളടക്കം രോഷപ്രകടനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്‍െറ മാപ്പു പറച്ചില്. ഫേസ്ബുക്ക് പേജിലൂടെയാണ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ആന്‍ഡ്രൂ റോസെന്തല് ക്ഷമാപണം നടത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ചൊവ്വാ ദൗത്യം സംബന്ധിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ നിരവധി പരാതികള്‍ വായനക്കാരില്‍ നിന്നും ലഭിച്ചു. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ പശ്ചാത്യരാജ്യങ്ങളുടെയോ വികസിത രാജ്യങ്ങളുടെയോ കുത്തകയല്ല എന്നാണ് കാര്‍ട്ടൂണിസ്റ്റ് ഹെങ് കിം സോങ് ഉദ്ദേശിച്ചിട്ടുണ്ട്. ചിത്രം ഒരുതരത്തിലും വംശീയമായുള്ള അധിക്ഷേപമല്ളെന്നും ക്ഷമാപണത്തില്‍ പറയുന്നു. ഫേസ് ബുക്കിലൂടെ പ്രതികരിച്ച വായനക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Comments