അതിര്‍ത്തി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി താങ്ധറിലെ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. നുഴഞ്ഞുകയറിയ തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍്റെ പ്രത്യാക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ നിന്ന് മൂന്നു എ.കെ റൈഫിള്‍സ് കണ്ടെടുത്തു.
Comments