അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയും കൂട്ടുപ്രതികളും നല്കിയ ജാമ്യഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഒക്ടോബര്‍ ഏഴിന് വാദംകേള്‍ക്കും. വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയും കോടതി പരിഗണിക്കും. ജയലളിതയ്ക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാം ജേഠ്മലാനിയാണ് ഹാജരാകുക. ജാമ്യം നേടിയെടുക്കുന്നതിനൊപ്പം, വിചാരണക്കോടതിയുടെ വിധിക്ക് എത്രയുംവേഗം 'സ്റ്റേ' സമ്പാദിക്കാന്കൂടിയാണ് പ്രതിഭാഗത്തിന്റെ ശ്രമം.
ഭവാനിസിങ്ങാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. ജാമ്യം അനുവദിക്കുന്നതിനെതിരായ നിലപാട് അദ്ദേഹം ഹൈക്കോടതിയെ ഇതിനകം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കോടതിമുറിയില്‍ അദ്ദേഹം വാദമുഖങ്ങള്‍ അവതരിപ്പിക്കുക.
Comments