ബി.ജെ.പി പ്രകടന പത്രിക ഇറക്കാത്തതിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. തൃശൂര്‍ മണ്ണുത്തിയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പ്രകടന പത്രിക പുറത്തിറക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് തുടങ്ങിയാല്‍ പത്രികയിലൂന്നി പ്രചാരണം നടത്തരുതെന്ന് കമീഷന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നിട്ടും പ്രകടന പത്രിക ഇറക്കാത്തത് ആര്.എസ്.എസിന്‍െറ ഹിന്ദുരാഷ്ട്രത്തില്‍ ഊന്നിയ അജണ്ടകള്‍ മറച്ചു പിടിക്കാനാണെന്ന് യെച്ചൂരി പറഞ്ഞു.
Comments