ജമ്മുവില്‍ സൈനികവേഷത്തിലത്തെിയ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് അടുത്തുള്ള സൈനിക ക്യാമ്പും തീവ്രവാദികള്‍ ആക്രമിച്ചു. പുലര്‍ച്ചെ അഞ്ചു മുതല്‍ പൊലീസും പട്ടാളവും പിന്തുടരുകയായിരുന്ന തീവ്രവാദികള്‍ ഓടിക്കൊണ്ടിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി യാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തട്ടിയെടുത്ത വാഹനവുമായി പോകുമ്പോഴാണ് സൈനിക ക്യാമ്പിനു നേരെ ആക്രമണമുണ്ടായത്.
Comments