ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പിരിച്ചുവിട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന് പ്രൊഫ. ടി.ജെ. ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കും. ഇന്നു കാലത്ത് പ്രൊഫ. ജോസഫ് കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. 28നകം നിയമന ഉത്തരവ് നല്‍കാമെന്നും 31ന് മുഴുവന്‍ ആനുകൂല്യങ്ങളും നല്കി വിരമിക്കാന്‍ അനുവദിക്കാമെന്നും ബിഷപ്പ് അറിയിച്ചതായി പ്രൊഫ. ജോസഫ് പറഞ്ഞു. ബിഷപ്പിന്റെ നിര്‍ദേശാനുസരണമാണ് പെ്ാഫ. ജോസഫ് അദ്ദേഹത്തെ ചെന്നു കണ്ടത്
Comments