വടക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ പൊലീസു സ്റ്റേഷനു സമീപമുള്ള ബസ് ടെര്‍മിനലില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 14 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഇസ്ലമാബാദിന് 150 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കോഹത്തിലാണ് സ്ഫോടനം നടന്നത്. ഓട്ടോ റിക്ഷയിലും മിനിബസിലുമായി യാത്രചെയ്തിരുന്നവരാണ് അപകടത്തില്‍പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Comments