മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികള്‍ ചൊവ്വാഴ്ച ആരംഭിക്കും. വൈകുന്നേരം ആറിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ നഗരാരോഗ്യ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാനതല ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലകളിലും വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും . ഇന്ന് പ്രത്യേക മന്ത്രിസഭായോഗവും ചേരും. 1000 ദിനങ്ങളോടനുബന്ധിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ യോഗം തീരുമാനിക്കും.
കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെയുള്ള ദേശീയ നഗരാരോഗ്യ പദ്ധതി ആദ്യ ഘട്ടത്തില്‍ അഞ്ച് കോര്‍പറേഷനുകളിലും പത്ത് മുനിസിപ്പാലിറ്റികളിലുമാണ് നടപ്പാക്കുന്നത്. നെയ്യാറ്റിന്‍കര, ആലപ്പുഴ, കോട്ടയം, പാലക്കാട്, മഞ്ചേരി, കണ്ണൂര്‍, തൊടുപുഴ, പത്തനംതിട്ട, കല്പറ്റ, കാസര്‍കോട് മുനിസിപ്പാലിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. 33 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
Comments