രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവക്കെതിരായ കേരളത്തിന് മൂന്ന് വിക്കറ്റ് തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 143 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗോവ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അഞ്ചിന് 82 എന്ന നിലയില്‍ അവസാനദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഗോവ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. തുടക്കത്തില്‍ തന്നെ വാസിനെ(37) നഷ്ടമായെങ്കിലും അര്‍ധശതകം നേടിയ ഗഡേക്കറും (57) രവികാന്ത് ശുക്ല(28)യും ചേര്‍ന്ന് ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഗ്രൂപ്പ് സിയില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍്റുമായി കേരളം അഞ്ചാം സ്ഥാനത്താണ്.
Comments