You are Here : Home / News Plus

ഫ്ളിപ്പ്കാര്‍ട്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

Text Size  

Story Dated: Tuesday, October 14, 2014 03:49 hrs UTC

ന്യൂഡല്‍ഹി: ബിഗ് ബില്യണ്‍ ഡേ എന്ന് പേരിട്ട് ഒക്ടോബര്‍ ആറിന് ഫ്ളിപ്പ്കാര്‍ട്ട് നടത്തിയ വമ്പന്‍ ഷോപ്പിങ് മാമാങ്കത്തിനെതിരെ എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. കമ്പനികള്‍ നല്‍കിയ പരാതിയിലാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നടത്തുന്നത്. ബിഗ് ബില്യണ്‍ ഡേ ഷോപ്പിങ്ങില്‍ നിരവധി ഉല്‍പന്നങ്ങള്‍ വന്‍ വിലക്കുറവിലാണ് ഫ്ളിപ്പ് കാര്‍ട്ട് വിറ്റഴിച്ചത്. ഫ്ളിപ്പ്കാര്‍ട്ട് റീട്ടെയില്‍ നിയമം ലംഘിച്ച് കമ്പനികളെ കബളിച്ചെന്നാണ് പരാതി. 
കമ്പനികളുടെ പരാതി പരിശോധിക്കുമെന്ന് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടോയെന്നും വ്യാപാരത്തില്‍ പുതിയ നയരൂപവത്കരണം വേണമോയെന്നും പരിശോധിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ ആറിന് 15 ലക്ഷം ആളുകള്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചെന്നാണ് ഫ്ളിപ്പ് കാര്‍ട്ട് അവകാശപ്പെടുന്നത്. 10 മണിക്കൂറിനുള്ളില്‍ 600 കോടിയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചെന്നും അവര്‍ പറയുന്നു.
അതിനിടെ, ബിഗ് ബില്യണ്‍ ഡേയില്‍ ഉപഭോക്താക്കള്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഓഫറുകള്‍ പലതും കിട്ടിയില്ലെന്നും പലരുടെയും ഓര്‍ഡറുകള്‍ താനേ റദ്ദായെന്നും പരാതികളുയര്‍ന്നു. പല ഉത്പന്നങ്ങളും ആദ്യ മണിക്കൂറുകളില്‍ തന്നെ സ്റ്റോക് തീര്‍ന്നതായി അറിയിപ്പും വന്നിരുന്നു. തുടര്‍ന്ന് ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇത്തരത്തിലുള്ള പ്രയാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫ്ളിപ്പ് കാര്‍ട്ട് മേധാവികളായ സചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നിവരുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ സന്ദശേം ലഭിച്ചു. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരമേളയില്‍ ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ പിഴവുപറ്റിയെന്ന ക്ഷമാപണമാണ് ലഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.