You are Here : Home / News Plus

ഹോര്‍ട്ടി കോര്‍പ് അഴിമതി കേസില്‍ മന്ത്രി കെ.പി മോഹനനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Text Size  

Story Dated: Tuesday, October 14, 2014 07:47 hrs UTC

ഹോര്‍ട്ടി കോര്‍പ് അഴിമതി കേസില്‍ കൃഷി മന്ത്രി കെ.പി മോഹനന്‍ അടക്കം ആറുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം സ്വദേശി സുഗുണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തതവിട്ടത്. കൃഷി മന്ത്രി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കാണിച്ചാണ് പരാതി നല്‍കിയത്.ഹോര്‍ട്ടി കോര്‍പ് എം.ഡി പുഷ്പാംഗദന്‍, മുന്‍ എം.ഡി പ്രതാപന്‍ എന്നിവരടക്കം ആറുപേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പത്തനംതിട്ട ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.