വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2300 ആയി. നൂറുകണക്കിന് ആളുകളെ കാണാതായി.
വീണ്ടും മണ്ണിടിയാനുള്ള സാധ്യത പരിഗണിച്ച് നാലായിരത്തോളം ജനങ്ങളെ സംഭവസ്ഥലത്തുനിന്നു മാറ്റിപ്പാര്‍പ്പിച്ചതായി ബാദക്ഷാ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് നവീദ് ഫോറോട്ടാണ് അറിയിച്ചു.
നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അപകടത്തില്‍ മലയോരത്തെ ഹോബോ ബാരിക് ഗ്രാമം മണ്ണിനടിയിലായി. ഇരുന്നൂറിലധികം വീടുകളാണ് ഗ്രാമത്തിലുണ്ടായിരുന്നത്.
Comments