പ്രധാനമന്ത്രി മോദിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ലേലത്തിന് വയ്ക്കുന്നു. തലപ്പാവുകള്‍, ഷാളുകള്‍, കോട്ടുകള്‍. ചിത്രങ്ങള്‍, പ്രതിമകള്‍ എന്നിവയാണ് സമ്മാനങ്ങളിലുള്ളത്. നമാമി ഗംഗ എന്ന പേരില്‍ ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇങ്ങനെ ലഭിക്കുന്ന തുക ഉപയോഗിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ഇവയുടെ അടിസ്ഥാന വില. 1800 ലേറെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുക.
ഓണ്‍ലൈന്‍ വില്പനയ്ക്ക് ശേഷം വരുന്ന സമ്മാനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഇതിന് മുമ്ബ് ഈ സമ്മാനങ്ങള്‍ നാഷണല്‍ ഗാലറിയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില്പനയക്ക് വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 15 ദിവസങ്ങള്‍ക്കുള്ളില്‍ ലേലം പൂര്‍ത്തിയാകുമെന്നും ഈ തുക മുഴുവന്‍ ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ്മ പറഞ്ഞു.
Comments