You are Here : Home / News Plus

രാജ്യത്തിന്‍െറ പുരോഗതിക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഒബാ

Text Size  

Story Dated: Thursday, November 06, 2014 05:58 hrs UTC

രാജ്യത്തിന്‍െറ പുരോഗതിക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ജനപ്രതിനിധി സഭയിലും സെനറ്റിലും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഒബാമ തന്‍െറ നിലപാട് വ്യക്തമാക്കിയത്. എബോള രോഗത്തിനും ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ ഐ.എസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കേണ്ടതുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി.

ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന എബോള രോഗം തടയാന്‍ കനത്ത നടപടി സ്വീകരിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മറ്റ് സന്നദ്ധ സേനകള്‍ക്കും ധനസഹായം അനുവദിക്കുന്നതിനുള്ള പ്രമേയമാണ് യു.എസ് കോണ്‍ഗ്രസിന്‍െറ പരിഗണനക്കായി ആദ്യമായി സര്‍ക്കാര്‍ സമര്‍പ്പിക്കുന്നത്. ഐ.എസിനെതിരായ നീക്കത്തിനുള്ള പുതിയ അനുമതിക്കുള്ള പ്രമേയമാണ് രണ്ടാമത്തേതെന്നും ഒബാമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.