തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം മാണിക്കെതിരായ പരാതി ലോകായുക്ത തള്ളി. തെളിവുകള്‍ പര്യാപ്തമല്ലെന്നും വിഷയത്തില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത പരാതി തള്ളിയത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ പരാതി പരിഗണിക്കാമെന്നും ലോകായുക്ത വ്യക്തമാക്കി.
അതേസമയം, മാണിക്കെതിരായ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. ബ്രിജേഷ് എന്നയാളാണ് ഹര്‍ജി നല്‍കിയത്. നവംബര്‍ 19ന് വിജിലന്‍സ് കോടതി ഹര്‍ജി പരിഗണിക്കും.
Comments