You are Here : Home / News Plus

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍സ്വര്‍ണ വേട്ട

Text Size  

Story Dated: Wednesday, November 05, 2014 09:11 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍സ്വര്‍ണ വേട്ട. ആറര കിലോ ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 1.59 കോടി രൂപ വില വരും. ഇന്നു രാവിലെ ദോഹയില്‍ നിന്നും എത്തിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് കാസര്‍ഗോഡ് സ്വദേശി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇലക്ടോണിക്കല്‍ ഉപകരണത്തിനുള്ളില്‍ ബാറുകളായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. നാല് ഉപകരണത്തിനുള്ളില്‍ 14 വീതം 56 സ്വര്‍ണ ബാറുകളാണ് ഉണ്ടായിരുന്നത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് വിഭാഗം ചോദ്യം ചെയ്തുവരുന്നു. സ്വര്‍ണത്തിന് വിലയിടിഞ്ഞതോടെ കൊച്ചി വഴി വിദേശത്തു നിന്നുള്ള സ്വര്‍ണ കള്ളക്കടത്ത് ഗണ്യമായി കുറഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കൊച്ചി വിമാനത്താവളത്തില്‍ നാമമാത്രമായാണു സ്വര്‍ണം പിടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.