You are Here : Home / News Plus

പാക് ഇന്ത്യക്കെതിരെ തീവ്രവാദികളുടെ സഹായം തേടുന്നതായി അമേരിക്ക

Text Size  

Story Dated: Tuesday, November 04, 2014 08:38 hrs UTC

ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പാകിസ്ഥാന്‍ തീവ്രവാദികളുടെ സഹായം തേടുന്നതായി അമേരിക്ക. കഴിഞ്ഞ ആറു മാസത്തെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് പെന്റഗണ്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കുറ്റപ്പെടുത്തല്‍. തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ ഒരു സുരക്ഷിത സ്വര്‍ഗമാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
ഇന്ത്യയേയും അഫ്ഗാനെയും ലക്ഷ്യം വെയ്ക്കുന്ന ഭീകരരുടെ താവളം പാകിസ്ഥാനാണെന്നും ഈ ഭികരരെയാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തീവ്രവാദികള്‍ അക്രമിച്ച സംഭവവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.