You are Here : Home / News Plus

ഹസനെ പരോക്ഷമായി പരിഹസിച്ച് പി.സി ജോര്‍ജിന്റെ ബ്ലോഗ്

Text Size  

Story Dated: Tuesday, November 04, 2014 08:25 hrs UTC

കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസനെ പരോക്ഷമായി പരിഹസിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ബ്ലോഗ്. കോഴ വിവാദങ്ങക്കെല്ലാം കാരണം ജോര്‍ജ് ആണെന്ന് തിങ്കളാഴ്ച ഹസന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജോര്‍ജിന്റെ ബ്ലോഗ്. ഹസന്‍ ഉച്ഛിഷ്ടഭോജിയായ ദേശാടനക്കിളിയാണെന്നാണ് ജോര്‍ജ് ബ്ലോഗിലൂടെ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ബ്ലോഗില്‍ ഹസന്റെ പേര് പരാമര്‍ശിക്കുന്നില്ല
ഉച്ഛിഷ്ടഭോജിയായ ദേശാടനക്കിളി നഞ്ചുകലക്കി വീണ്ടും സജീവമാകുന്നു എന്ന തലക്കെട്ടോടെയാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്. ചാരക്കേസ് മെനഞ്ഞെടുക്കുന്നതില്‍ അന്ന് അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ കേരള രാഷ്ട്രീയത്തിലെ ദേശാടനക്കളി വീണ്ടും സജീവമാവുകയാണ് എന്നാണ് ബ്ലോഗില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.