You are Here : Home / News Plus

മാണിക്കെതിരായ ആരോപണം ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Monday, November 03, 2014 04:59 hrs UTC

ന്യൂഡല്‍ഹി: ധനമന്ത്രി കെ.എം മാണിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ വിവാദത്തില്‍ നിയമപരമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളൊന്നും അവര്‍ക്ക് തെളിയിക്കാനായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒരിക്കല്‍ പോലും തെളിവുകള്‍ ഹാജരാക്കാറില്ല. ഇതാണ് സോളാര്‍ കേസിലും സംഭവിച്ചത്. വലിയ ആരോപണങ്ങളാണ് സോളാര്‍ കേസില്‍ പ്രതിപക്ഷം അടക്കമുള്ളവര്‍ ഉന്നയിച്ചത്. എന്നാല്‍ തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആരെയും കാണാനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.