You are Here : Home / News Plus

വാഗാ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി

Text Size  

Story Dated: Monday, November 03, 2014 09:21 hrs UTC

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ വാഗാ പോസ്റ്റില്‍ പതാകതാഴ്ത്തല്‍ പരേഡിനുശേഷം പാക് പ്രദേശത്തു നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ഒരു കുട്ടിയും പാക്കിസ്ഥാന്‍ സൈനികരും ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 65 ആയി. സ്‌ഫോടനത്തില്‍ 200 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ലഹോറില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍-ക്വയ്ദ ബന്ധമുള്ള ജന്‍ദുള്ള ഏറ്റെടുത്തിരുന്നതായി എക്‌സ്പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.സ്‌ഫോടനത്തെത്തുടര്‍ന്ന് വാഗാ അതിര്‍ത്തി മൂന്നുദിവസത്തേക്ക് അടച്ചു. ഈ ദിവസങ്ങളില്‍ പതാക താഴ്ത്തല്‍ ചടങ്ങും ഉണ്ടാകില്ല. വാഗാ അതിര്‍ത്തിയിലെ സൈനികരുടെ പരേഡും പതാക താഴ്ത്തല്‍ ചടങ്ങും കണ്ട് മടങ്ങിയവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.