ബാര്‍ കോഴ: വിഎസിന്‍െറ ആവശ്യം തള്ളി പിണറായി
Text Size
Story Dated: Sunday, November 02, 2014 05:27 hrs UTC
തിരുവനന്തപുരം: മന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തള്ളി. ഒട്ടേറെ പേരുദോഷം കേള്‍പ്പിച്ചവരാണ് സി.ബി.ഐ. അത്രയും പേരുദോഷം കേരള പൊലിസ് കേള്‍പ്പിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ല. വിഷയത്തില്‍ ഏതുതരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സി.പി.എം പിന്നീട് ആവശ്യപ്പെടും. പിണറായി വ്യക്തമാക്കി.
Comments