You are Here : Home / News Plus

ബാര്‍ കോഴ:ധനമന്ത്രി രാജിവെക്കണമെന്ന് പന്ന്യന്‍

Text Size  

Story Dated: Sunday, November 02, 2014 04:58 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആരോപണത്തെകുറിച്ച് വിജിലന്‍സ് അന്വേഷണം പോരെന്നും ജുഡീഷ്യന്‍ അന്വേഷണം വേണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.
ആരോപണം സിറ്റിങ് ജഡ്ജി അന്വേഷിക്കണം. കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിക്കില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫിന്‍െറ അടിയന്തര യോഗം വിളിക്കാന്‍ ആവശ്യപ്പെടുമെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.