ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി അഡ്വക്കറ്റ് ഗോപാല്‍ സുബ്രഹ്മണ്യം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വസ്തുനിഷ്ടമായി പരിശോധിച്ചതിന് ശേഷം പ്രതികരിക്കണമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
കവര്‍ച്ചയും അക്രമവും കൊലപാതകവും അടക്കമുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ തങ്ങള്‍ക്കുമേല്‍ ആരോപിച്ചെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജകുടുംബം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു.
Comments