You are Here : Home / News Plus

മാണിക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി

Text Size  

Story Dated: Saturday, November 01, 2014 05:17 hrs UTC

കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ കോഴവാങ്ങിയെന്ന ആരോപണമുണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ബിജു രമേശ് ആരോപിച്ചതുപോലെ തന്നെവന്ന് കണ്ടിട്ടില്ലെന്നും ഉണ്ടെങ്കില്‍ അത് എവിടെ വെച്ച്, എപ്പോള്‍ എന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചത് ശരിയായില്ല. പ്രതാപനെ നിയന്ത്രിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും നിയന്ത്രിക്കാന്‍ തനിക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പി.സി ജോര്‍ജ്ജ് അത് മാറ്റി പറഞ്ഞിട്ടുണ്ടെന്നും അല്ലെങ്കില്‍ അത് മാറ്റിപ്പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.