You are Here : Home / News Plus

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം

Text Size  

Story Dated: Saturday, November 01, 2014 03:39 hrs UTC

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വന്‍ തീപ്പിടിത്തം. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ ഉപദേവാലയത്തിനുമുന്നിലെ മണ്ഡപവും തിടപ്പള്ളിയും കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അര്‍ദ്ധരാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീ വളരെവേഗം ആളിപ്പടരുകയായിരുന്നു. സമീപവാസികളാണ് തീ ആദ്യം കണ്ടത്. ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. അമ്പലത്തില്‍ നിന്ന് കൂട്ടമണി അടിച്ചതോടെ നാട്ടുകാരും ഭക്തരും കുതിച്ചെത്തി. തെക്കുഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉള്ളില്‍ കടന്നത്.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്. ക്ഷേത്രത്തിലെ ചുറ്റുവിളക്കുകള്‍ തീപ്പിടിത്തമുണ്ടായ സമയത്തും കത്തിനില്‍ക്കുന്നുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.