You are Here : Home / News Plus

കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മാണി

Text Size  

Story Dated: Saturday, November 01, 2014 03:37 hrs UTC

തനിക്കെതിരെ ഉയര്‍ന്നു വന്ന കോഴ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ആരോപണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും കെ.എം മാണി പറഞ്ഞു. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങയെന്ന് ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ് ഇന്നലെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.

ഗൂഢാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസ് എ വിഭാഗമാണെന്നുള്ള പി.സി ജോര്‍ജ്ജിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരാണ് ആരോപണത്തിന് പിന്നിലെന്ന് അന്വേഷണത്തിലൂടെയെ കണ്ടെത്താനാവൂ എന്നായിരുന്നു മാണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് ബാര്‍ അസോസിയേഷന്‍ നേതാവ് ഡോ ബിജു രമേശ് സംസാരിക്കുന്നതെന്ന് കരുതേണ്ടി വരുമെന്ന് പി.സി ജോര്‍ജ്ജ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, അങ്ങനെ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.