You are Here : Home / News Plus

ബാര്‍: ഉത്തരവ് ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തു

Text Size  

Story Dated: Friday, October 31, 2014 10:21 hrs UTC

ഫോര്‍ സ്റ്റാറിനു കീഴിലുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ബാറുകള്‍ക്ക് ഒരു മാസത്തേക്ക് കൂടി പ്രവര്‍ത്തനം തുടരാന്‍ കോടതി അനുമതി നല്‍കി.
ഇന്നലെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

സിംഗിള്‍ ബെഞ്ച് വിധിയെ തുടര്‍ന്ന് സീല്‍ ചെയ്ത 251 ബാറുകളും തുറക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ചിന്റെ വിവേചനം ശരിയല്ലെന്നായിരുന്നു ബാറുടമകളുടെ പ്രധാന വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.