You are Here : Home / News Plus

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു

Text Size  

Story Dated: Friday, October 31, 2014 05:14 hrs UTC

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രാവിലെ ഒമ്പതരയോടെ ശബരി എക്സ് പ്രസില്‍ പെരിഞ്ഞാട് ചെമ്മക്കാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തുവെച്ചാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നത്.

ചെമ്മക്കാട് എത്തിയപ്പോള്‍ ട്രെയിനിന് വേഗത കുറയുകയും ഈ സമയത്ത് പ്രതി ചാടി രക്ഷപ്പെടുകയുമായിരുന്നു. ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് കുറ്റിക്കാട്ടില്‍ കിടന്ന പ്രതിയെ പൊലീസ് നടത്തിയ തെരച്ചില്‍ കണ്ടെ ത്തി. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.