You are Here : Home / News Plus

പട്ടേലില്ലാതെ ഗാന്ധിജി അപൂര്‍ണനെന്ന് മോദി

Text Size  

Story Dated: Friday, October 31, 2014 05:13 hrs UTC

പട്ടേലിനെ കൂടാതെയുള്ള ഗാന്ധിജി അപൂര്‍ണനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്‍മദിനത്തോടനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'റണ്‍ ഫോര്‍ യൂണിറ്റി' എന്നാണ് കൂട്ടയോട്ടത്തിന് പേരിട്ടിരിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓട്ടം ഫ്ളാഗ്ഓഫ് ചെയ്തു. മോദി ഐക്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചരിത്രം മറക്കുന്ന രാജ്യത്തിന് ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കില്ല. ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെ മാറ്റിമറിക്കരുത്. സര്‍ദാര്‍ പട്ടേലിനെ ഓര്‍ക്കുന്ന ഈ ദിനം നമുക്ക് പ്രചോദനം നല്‍കുന്നതാണെന്നും മോദി പറഞ്ഞു. നേരത്തെ ആധുനിക ഇന്ത്യയുടെ യഥാര്‍ഥ ശില്‍പിയാണ് പട്ടേലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. രാവിലെ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.

ഇന്ദിരാ ഗാന്ധിയുടെ 30ാം രക്തസാക്ഷിത്വ വാര്‍ഷികം കൂടിയായ ഈ ദിവസം പ്രധാനമന്ത്രിമാര്‍ ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ് ശക്തിസ്ഥലിലെത്തി പുഷ്പാര്‍ച്ചന നടത്താറുണ്ട്. എന്നാല്‍ മോദി ശക്തിസ്ഥലില്‍ പോയില്ല. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ശക്തിസ്ഥലില്‍ പുഷ്പാര്‍ച്ചന നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.