You are Here : Home / News Plus

ബാറുകള്‍ പൂട്ടാന്‍ എക്സൈസ് മന്ത്രിയുടെ നിര്‍ദേശം

Text Size  

Story Dated: Thursday, October 30, 2014 03:44 hrs UTC

കൊച്ചി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ നാളെ പൂട്ടും. ബാറുകള്‍ പൂട്ടാന്‍ എക്സൈസ് മന്ത്രി കെ. ബാബു നിര്‍ദേശം നല്‍കി. ബാറുകള്‍ പൂട്ടുന്നത് ഉത്തരവിന്‍െറ പകര്‍പ്പ് ലഭിച്ചതിന് ശേഷമായിരിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ടൂസ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിക്കും.
ബാറുകള്‍ പൂട്ടാന്‍ സമയം വേണമെന്ന ഉടമകളുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ചുരുങ്ങിയത് രണ്ടാഴ്ചയാണ് ബാറുടമകള്‍ സമയം ആവശ്യപ്പെട്ടത്. 21 ഫൈവ് സ്റ്റാര്‍ ബാറുകളും 33 ഫോര്‍ സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമടക്കം 62 ബാറുകളാണ് സംസ്ഥാനത്തുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.