You are Here : Home / News Plus

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏറെക്കാലം തുടരാനാവില്ല - സുപ്രീംകോടതി

Text Size  

Story Dated: Tuesday, October 28, 2014 09:06 hrs UTC

എട്ടു മാസമായി രാഷ്ട്രപതി ഭരണത്തില്‍ തുടരുന്ന ഡല്‍ഹിയുടെ കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. ഒരു ജനാധിപത്യ സംവിധാനത്തില്‍ കാലാകാലവും രാഷ്ട്രപതി ഭരണം തുടരാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗിനോടാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലക്ക് ബി.ജെ.പിയെ രാഷ്ട്രപതി ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് കോടതി കേന്ദ്ര സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ വിഷയത്തില്‍ കോടതി വിശദീകരണം ആവശ്യപ്പെടുമ്പോള്‍ താല്‍ക്കാലിക വിശദീകരണവുമായി കേന്ദ്രം രംഗത്തുവരും. എന്നാല്‍ ഒന്നും നടക്കുന്നില്ല. വേണ്ടത്ര സമയം കേന്ദ്രത്തിന് കോടതി നല്‍കി. അതുകൊണ്ട് ഒരു കാര്യവുമുണ്ടായില്ലെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.