You are Here : Home / News Plus

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ഹരജി സുപ്രീം കോടതി തള്ളി

Text Size  

Story Dated: Monday, October 27, 2014 04:09 hrs UTC

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചനം ആവശ്യപ്പെട്ടു പ്രതി എസ്. നളിനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ നേരത്തെ നളിനിക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പെട്ട് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തില്‍ തന്നെ വിടണമെന്നാവശ്യപ്പെട്ടാണ് നളിനി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ശിക്ഷ റദ്ദാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. സി.ബി.ഐ അന്വേഷിച്ച കേസുകളിലെ പ്രതികളെ ശിക്ഷാ കാലാവധിക്കു മുമ്പ് ജയില്‍ മോചിതരാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിക്കണമെന്ന ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 435-ാം വകുപ്പിനെയാണു നളിനി ചോദ്യം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.