You are Here : Home / News Plus

മൂന്ന് കള്ളപ്പണ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

Text Size  

Story Dated: Monday, October 27, 2014 07:03 hrs UTC

വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം സൂക്ഷിച്ചവരില്‍ മൂന്ന് ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സമര്‍പ്പിച്ച പട്ടികയില്‍ രാഷ്ട്രീയക്കാരില്ല. സുപ്രീംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്‍െറ ഭാഗമായാണ് കേന്ദ്രം പേരുകള്‍ വെളിപ്പെടുത്തിയത്. വ്യവസായികളായ പങ്കജ് ചിമന്‍ലാല്‍, പ്രദീപ് ബര്‍മന്‍, രാധ എസ്. ടിംബ്ളോ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പുത്തുവിട്ടത്.കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നിക്ഷേപകരുടെ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന്‍ ഉറപ്പുനല്‍കി വിദേശ രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് കരാര്‍ ലംഘനമാകുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.