You are Here : Home / News Plus

തരൂരിന് പക്വതയില്ലെന്ന് കെ.മുരളീധരന്‍

Text Size  

Story Dated: Sunday, October 26, 2014 05:36 hrs UTC

തിരുവനന്തപുരം: ശശി തരൂരിന് പക്വതയില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. മാലിന്യ നിര്‍മാര്‍ജനമായിരുന്നു തരൂരിന്‍റെ ലക്ഷ്യമെങ്കില്‍ നേരത്തെ ഇറങ്ങണമായിരുന്നു. ഇപ്പോള്‍ കാണിക്കുന്ന പ്രവര്‍ത്തിയുടെ ഉദ്ദേശശുദ്ധിയില്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. നാട്ടുകാരുടെ സംശയങ്ങള്‍ ദൂരീകരിക്കേണ്ട ബാധ്യത തരൂരിനുണ്ട്്. അഭയം നല്‍കിയ പ്രസ്ഥാനത്തെ മറക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.