You are Here : Home / News Plus

മോദിക്ക് നന്ദി അറിയിച്ച് ശശി തരൂരിന്‍െറ ട്വീറ്റ്

Text Size  

Story Dated: Sunday, October 26, 2014 05:22 hrs UTC

തിരുവനന്തപുരം: തന്‍െറ ശുചീകരണ പദ്ധതി ജനകീയമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ശശി തരൂരിന്‍െറ ട്വീറ്റ്. വിഴിഞ്ഞത്തെ ശുചിത്വപരിപാടിയെ വിവരിക്കുന്ന വീഡിയോയും ഇതോടൊപ്പം ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നെഹ്റു തുടങ്ങി വച്ച പദ്ധതി തുടരുന്നതിന് നരേന്ദ്ര മോദിക്ക് നന്ദി. ആക്കുളം-കന്യാകുമാരി കനാലായ പാര്‍വതി പുത്തനാര്‍ ശുചീകരണത്തിന് സഹായം അനുവദിക്കണമെന്നും വീഡിയോയിലൂടെ പ്രധാനമന്ത്രിയോട് തരൂര്‍ ആവശ്യപ്പെടുന്നുണ്ട്. താനിതില്‍ ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ പദ്ധതിയില്‍ നമുക്കെല്ലാം ഒന്നിക്കാമെന്നും തരൂര്‍ വീഡിയോയില്‍ പറയുന്നു.
തരൂരിന്‍െറ ശുചീകരണ പരിപാടിയെ പ്രകീര്‍ത്തിച്ച് കഴിഞ്ഞദിവസം മോദി ട്വീറ്റ് ചെയ്തിരുന്നു. തരൂര്‍ ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ മോദി റീട്വീറ്റും ചെയ്തിരുന്നു. ശശി തരൂരിന്‍്റേതു മഹത്തായ ഉദ്യമമാണെന്നും അദ്ദേഹത്തിന്‍െറ സജീവ പങ്കാളിത്തം സ്വച്ഛ് ഭാരത് പദ്ധതിക്കു വലിയ പ്രോത്സാഹനമായി എന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.

    Comments

    October 27, 2014 12:17

    WHY THE CONGRESS HORSES[ASWAMS !] GO CRAZY AGAINST SASHI THAROOR? THEY MUST DO THEIR BEST TO PROMOTE THE ORIGINAL IDEA OF MAHATMA GANDHI. WHETHER IS REVIVED BY MODI OR ANYBODY.  GOOD THINGS PROMOTED BY PRIME MINISTERS OF INDIA MUST BE SUPPORTED BY THE PEPOLE IRRESPECTIVE OF ANY PARTY AFFILIATION. THAT SHOULD BE THE REAL SPIRIT OF PATRIOTISM.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.