You are Here : Home / News Plus

‘ഡൗണ്‍ ടൗണി’നെ പിന്തുണച്ച് ആഷിക് അബുവും ജോയ് മാത്യുവും രംഗത്ത്

Text Size  

Story Dated: Saturday, October 25, 2014 03:10 hrs UTC

കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത പി.ടി. ഉഷ റോഡിലെ ‘ഡൗണ്‍ ടൗണ്‍’ കോഫി ഷോപ്പിനെ പിന്തുണച്ച് സിനിമ സംവിധായകന്‍ ആഷിക് അബുവും നടന്‍ ജോയ് മാത്യുവും രംഗത്ത്.
കോഫി ഷോപ്പ് ആക്രമണത്തിനെതിരെ തന്‍െറ ഫേസ്ബുക്കിലൂടെയാണ് ആഷിക് അബു പ്രതികരിച്ചത്. 'നമുക്ക് ഡൗണ്‍ ടൗണിലേക്ക് പോകാം' എന്നാണ് ആഷിക് ഫേസ്ബുക്കില്‍ കുറിച്ചത്.
കപട സദാചാരം ഫാസിസമാണെന്ന് കോഫി ഷോപ്പ് സന്ദര്‍ശിച്ച ജോയ് മാത്യു പ്രതികരിച്ചു. ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാവില്ല. ആണും പെണ്ണും അടുത്തിരിക്കുന്നത് സദാചാരവിരുദ്ധമാണെന്ന് ആരാണ് പറഞ്ഞത്. കപട സദാചാര വാദവും ഫാസിസവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഫിയും കേക്കുമെല്ലാം കഴിച്ച ജോയ് മാത്യു അക്രമത്തിനെതിരെ പ്രതികരിച്ചവരുടെ കുറിപ്പുകള്‍ വായിച്ചു. ജോയ് മാത്യുവിനെ പോലെ നിരവധി പേര്‍ പിന്തുണച്ചതു കൊണ്ടാണ് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞതെന്ന് കോഫി ഷോപ്പ് ഉടമകള്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.