You are Here : Home / News Plus

യെച്ചൂരിയുടെ അഭിപ്രായക്കുറിപ്പ് ബദല്‍രേഖയല്ലെന്ന് സി.പി.എം

Text Size  

Story Dated: Saturday, October 25, 2014 02:30 hrs UTC

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ നയസമീപനങ്ങളുമായി ബന്ധപ്പെട്ടുള്ള പി.ബി അംഗം സീതാറാം യെച്ചൂരിയുടെ അഭിപ്രായക്കുറിപ്പ് ബദല്‍ രേഖയല്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ തയാറാക്കിയ നയരേഖയെകുറിച്ച് അഭിപ്രായക്കുറിപ്പ് രേഖപ്പെടുത്താന്‍ പി.ബി അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.
പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു കൊണ്ടുള്ള അഭിപ്രായ കുറിപ്പ് യെച്ചൂരി കേന്ദ്രകമ്മിറ്റിക്ക് നല്‍കിയെന്ന വാര്‍ത്ത എസ്.ആര്‍.പി സ്ഥിരീകരിച്ചു. പി.ബി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കുറിപ്പുകളായി പാര്‍ട്ടിക്ക് ലഭിക്കാറുണ്ടെന്ന് എസ്.ആര്‍.പി പറഞ്ഞു.
സമാന രീതിയിലുള്ള ഒന്നിലേറെ കുറിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ കുറിപ്പുകളും കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഭേദഗതികളടക്കമുള്ളവ സി.സിയില്‍ അവതരിപ്പിക്കും. കുറിപ്പുകള്‍ അടക്കമുള്ള രേഖകള്‍ ചര്‍ച്ചയ്ക്കായി കീഴ്ഘടകങ്ങള്‍ക്ക് കൈമാറും. തുടര്‍ന്ന് പി.ബിയും സി.സിയും ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നും എസ്.ആര്‍.പി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.