You are Here : Home / News Plus

കണ്ണൂരില്‍ തീവണ്ടിക്കുള്ളില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു

Text Size  

Story Dated: Tuesday, October 21, 2014 04:12 hrs UTC

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കുള്ളില്‍ യുവാവ് തീകൊളുത്തിയ സ്ത്രീ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഫാത്തിമ(45)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. തീവെച്ചതെന്നു കരുതുന്ന കൂടെയുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ -ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെയാണു സംഭവം. പുറകില്‍നിന്ന് അഞ്ചാമതുള്ള 69620 നമ്പര്‍ ബോഗിയിലുണ്ടായിരുന്ന ഫാത്തിമയുടെ ദേഹത്ത് യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ദേഹമാസകലം തീപടര്‍ന്ന ഇവര്‍ തീവണ്ടിയില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി. റെയില്‍വേ പോലീസും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തീയണച്ചശേഷം ഇവരെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. 40 ശതമാനത്തിലധികം പൊള്ളലേറ്റ ഫാത്തിമയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കു മാറ്റി. സംഭവംനടന്ന ബോഗി വേര്‍പെടുത്തിയശേഷം, അഞ്ചുമണിക്കു പുറപ്പെടേണ്ട തീവണ്ടി അഞ്ചേമുക്കാലോടെയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.