You are Here : Home / News Plus

ആന്ധ്രയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി

Text Size  

Story Dated: Tuesday, October 21, 2014 04:10 hrs UTC

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ 14 പേരും സ്ത്രീകളാണ്. ഗുരുതരമായി പരിക്കേറ്റ ആറ് പേര്‍ കൂടി ഇന്ന് രാവിലെ ആസ്പത്രിയില്‍ വച്ച് മരണമടഞ്ഞതോടെയാണ് മരണസംഖ്യ 17 ആയി വര്‍ധിച്ചത്. പടക്കനിര്‍മാണശാല ഉടമയടക്കം 15 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന് ശേഷം ഇവിടെ ജോലിചെയ്തിരുന്ന രണ്ട് സ്ത്രീകളെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. ഇവരുടെ മൃതദേഹം ചിന്നിച്ചിതറി പോയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.

കോതപള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വകടിപ്പ ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലാണ് തീപിടിത്തത്തെത്തുടര്‍ന്ന് സ്‌ഫോടനമുണ്ടായത്. തൊഴിലാളികള്‍ പടക്കമുണ്ടാക്കിക്കൊണ്ടിരിക്കെ ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. 30 പേരാണ് ഈ സമയം പടക്കശാലയില്‍ ജോലിയിലുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.