You are Here : Home / News Plus

മുഹമ്മദന്‍സ് കളി നിര്‍ത്തുന്നു

Text Size  

Story Dated: Tuesday, October 21, 2014 04:09 hrs UTC

കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബ് പിരിച്ചുവിടുന്നു. കനത്ത സാമ്പത്തികബാധ്യതയെത്തുടര്‍ന്നാണ് രാജ്യത്തിന്റെ അഭിമാനമായ ക്ലബ്ബ് അടച്ചുപൂട്ടാന്‍ തിങ്കളാഴ്ച നടന്ന പ്രവര്‍ത്തകസമിതി തീരുമാനിച്ചത്. കളിക്കാര്‍ക്കും പരിശീലകര്‍ക്കും ശമ്പളം നല്‍കാന്‍പോലും കഴിയാതെ വന്നതോടെയാണ് കടുത്ത നടപടിയിലേക്ക് ക്ലബ്ബ് നീങ്ങിയത്. 123 വര്‍ഷം പഴക്കമുള്ള മുഹമ്മദന്‍സ് ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രൗഢപാരമ്പര്യത്തിന്റെ ഉടമകളാണ്. എന്നാല്‍ പാരമ്പര്യവും പ്രതാപവുമൊന്നും പണമൊഴുകുന്ന ആധുനികകാല ഫുട്‌ബോളില്‍ മുഹമ്മദന്‍സിനെ രക്ഷപ്പെടുത്തിയില്ല. മൂന്ന് മാസമായി കളിക്കാര്‍ക്കും പരിശീലകര്‍ക്കും ശമ്പളം നല്‍കാന്‍പോലും കഴിയാതെവന്നതോടെ ക്ലബ്ബ് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.