You are Here : Home / News Plus

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി

Text Size  

Story Dated: Monday, October 20, 2014 04:46 hrs UTC

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സര്‍ക്കാറിന് തിരിച്ചടി. ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന ഉത്തരവ് ഹൈകോടതി റദ്ദാക്കി. നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം. കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം നിയമവാഴ്ചയ്ക്ക് ചേര്‍ന്നതല്ലെന്നും ഹൈകോടതി പറഞ്ഞു. മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.ബി.ഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായെടുത്തില്ലെന്ന് കോടതി വിമര്‍ശിച്ചു. ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണയക പങ്കാണ് ഈ ശാസ്ത്രജഞന്‍ വഹിച്ചത്. എന്നാല്‍ നീതി തേടി ഇദ്ദേഹം കോടതിക്ക് ചുറ്റും ഭ്രമണം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു.
സി.ബി.ഐ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് പറഞ്ഞില്ലന്നെ് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചത്. കേസന്വേഷിച്ച കെകെ ജോഷ്വാ, സിബി മാത്യൂസ്, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സി.ബി.ഐ നിര്‍ദേശം. അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നല്ലാതെ എന്ത് വീഴ്ചയുണ്ടായി എന്ന് സി.ബി.ഐ പറയുന്നില്ലന്നെും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.
നമ്പി നാരായണന്‍ ഉള്‍പടെയുള്ളവര്‍ കേസില്‍ പ്രതികളല്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. കേസില്‍ പീഡനത്തിനിരയായ നമ്പി നാരായണന് ലഭിച്ച ഇടക്കാല നഷ്ടപരിഹാരത്തുകയില്‍ പകുതി കോര്‍ട്ട് ഫീയായി നല്‍കണമെന്ന കീഴ്കോടതി ഉത്തരവും മുമ്പ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.