You are Here : Home / News Plus

ധൗലാകോന്‍ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് ജീവപര്യന്തം

Text Size  

Story Dated: Monday, October 20, 2014 04:29 hrs UTC

ന്യൂഡല്‍ഹി: ധൗലാകോന്‍ കൂട്ടബലാത്സംഗ കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം. 2010 ല്‍ ഡല്‍ഹിയിലെ കോള്‍ സെന്‍്ററില്‍ ബി.പി.ഒ ആയി ജോലി ചെയ്തിരുന്ന യുവതിയെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിലാണ് വിധി. പ്രതികളായ ഷംഷാദ്, ഉസ്മാന്‍, ഷാഹിദ്, ഇഖ്ബാല്‍, കമറുദ്ദീന്‍ എന്നിവര്‍ക്കാണ് ദ്വാരക കോടതി ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. കൂട്ടമാനഭംഗം, തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കു നേരെ ചുമത്തിയിട്ടുള്ളത്.
രാത്രി ഷിഫ്റ്റില്‍ ജോലി കഴിഞ്ഞ് ധൗലാകോന്‍ ഏരിയയിലൂടെ മടങ്ങുകയായിരുന്ന 30 കാരിയായ യുവതിയെ സംഘം മംഗള്‍പുരിയിലേക്ക് കടത്തികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. അരമണിക്കൂര്‍ സമയത്തോളം നിരത്തിലൂടെ ഓടുന്ന വാഹനത്തില്‍വെച്ചും യുവതിയെ സംഘം പീഡിപ്പിച്ചിരുന്നു.
കേസില്‍ വാദം കേട്ട കോടതി നഗരത്തില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു. രാത്രി ജോലി കഴിഞ്ഞിറങ്ങുന്നവരെ വീട്ടിലത്തെിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും വാഹനത്തില്‍ ഡ്രൈവറോടൊപ്പം സുരക്ഷാ ഗാര്‍ഡിനെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.