You are Here : Home / News Plus

ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, October 20, 2014 05:51 hrs UTC

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബാഗ്ദാദിലെ പള്ളിയില്‍ ശവസംസ്കാര ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ സംബന്ധിച്ചവരാണ് കൊല്ലപ്പെട്ടത്.
ശവസംസ്കാര ചടങ്ങ് നടക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ പൊട്ടിതെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ പള്ളിയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്ഫോടനത്തിന്‍്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.