You are Here : Home / News Plus

25 കിലോ മയില്‍പ്പീലിയുമായി രണ്ട് പേര്‍ പിടിയില്‍

Text Size  

Story Dated: Thursday, October 16, 2014 06:43 hrs UTC

മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ മയില്‍പ്പീലി കൊച്ചി രാജ്യാന്തര വിമാനതാവളത്തില്‍ പിടിച്ചെടുത്തു. മലിന്‍ഡോ വിമാനത്തില്‍ മയില്‍പ്പീലി കടത്താനത്തെിയ തമിഴ്നാട് സ്വദേശികളായ കറുപ്പയ്യ, പരമശിവന്‍ എന്നിവരെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. പ്ളാസ്റ്റിക്കിന്‍െറ പൂമാലകള്‍ക്കുളളിലാണ് ഇത് വിദഗ്ധമായി ഒളിപ്പിച്ചത്.

രാജസ്ഥാനില്‍ നിന്നും ഇത് വാങ്ങി ഒരാള്‍ മലേഷ്യയിലേക്ക് എത്തിക്കാന്‍ തങ്ങളെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. കഴിഞ്ഞ മാസവും ഇത്തരത്തില്‍ സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ മയില്‍പ്പീലി പിടിച്ചെടുത്തിരുന്നു. അന്നും തമിഴ്നാട് സ്വദേശിയായ ഒരാളാണ് പിടിയിലായത്. കേസിന്‍െറ തുടരന്വേഷണം വനംവകുപ്പിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.