You are Here : Home / News Plus

റബ്ബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനം

Text Size  

Story Dated: Wednesday, October 15, 2014 08:02 hrs UTC

റബ്ബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. താങ്ങുവില അഞ്ചു രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. വിപണി വിലയില്‍ നിന്നും അഞ്ചുരൂപ കൂട്ടിയാണ് താങ്ങുവില നിശ്ചയിക്കുക. കര്‍ഷകരില്‍ നിന്നും കൂടുതല്‍ റബ്ബര്‍ സംഭരിക്കാനും തീരുമാനമായിട്ടുണ്ട്.
റബ്ബര്‍ കര്‍ഷരുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രിതലസംഘത്തെ അയക്കാനും യോഗം തീരുമാനിച്ചു.
വിപണിയില്‍ റബ്ബര്‍ വില താഴ്ന്ന സാഹചര്യത്തില്‍ താങ്ങുവില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.