You are Here : Home / News Plus

സംസ്ഥാനത്തെ ആദ്യ സ്വകാര്യ ചരക്കു തീവണ്ടി ഓടിത്തുടങ്ങി

Text Size  

Story Dated: Wednesday, October 15, 2014 08:00 hrs UTC

സംസ്ഥാനത്തെ ആദ്യ അതിവേഗ സ്വകാര്യ കാര്‍ഗോ ട്രെയിന്‍ ഓട്ടം തുടങ്ങി. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11.15ന് ദക്ഷിണ റെയില്‍വേ ചീഫ് കമേഴ്സ്യല്‍ മാനേജര്‍ സരള ബാലഗോപാല്‍ ട്രെയിന്‍ ഫ്ളാഗോഫ് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റെയില്‍സൈഡ് വെയര്‍ഹൗസിംഗ് കമ്പനിയുടേയും ഡല്‍ഹി ആസ്ഥാനമായുള്ള എ.വി.ജി ലോജിസ്റ്റിക്സ് എന്ന സ്വകാര്യ സ്ഥാപനത്തിന്‍േറയും സംയുക്ത സംരംഭമാണ് ഈ ട്രെയിന്‍.

കൊച്ചിന്‍ -ലുധിയാന എന്നാണ് പേരെങ്കിലും ട്രെയിന്‍ ചാലക്കുടിയില്‍നിന്ന് പുറപ്പെട്ട് പഞ്ചാബിലെ ലുധിയാനക്കപ്പുറത്തെ മോഗോയിലേക്കാണ് എത്തുക. ട്രെയിനില്‍ കേരളത്തില്‍ നിന്നുള്ള സാധനങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകും. എ.വി.ജി ലോജിസ്റ്റിക്സിന്‍െറ സംസ്ഥാനത്തെ അഞ്ചോളം ഓഫിസുകളില്‍നിന്ന് ബുക് ചെയ്യുന്ന ചരക്കുകള്‍ കമ്പനി റോഡുവഴി ചാലക്കുടിയിലത്തെിക്കുകയാണ് ചെയ്യുക. കേരളത്തിനുപുറത്തെ വ്യവസായ കേന്ദ്രങ്ങളില്‍നിന്ന് ഇലക്ട്രിക്കല്‍ -ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ ഇവിടേക്ക് എത്തിക്കുകയും ചെയ്യും. ചാലക്കുടിയില്‍നിന്നും എല്ലാ ബുധനാഴ്ചയുമാണ് ട്രെയിന്‍ യാത്ര തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.