You are Here : Home / News Plus

ഹുദ്ഹുദ്: യു.പിയില്‍ കനത്ത മഴയില്‍ 18 മരണം

Text Size  

Story Dated: Wednesday, October 15, 2014 06:25 hrs UTC

ആന്ധ്രയുടെ തീരങ്ങളിലും ഒഡീഷയിലും നാശം വിതച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിന്‍െറ ഭാഗമായി ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ മഴയില്‍ 18 പേര്‍ മരിച്ചു. സംസ്ഥാനത്തിന്‍്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും വിളകള്‍ നശിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹുദ് ഹുദിനെ തുടര്‍ന്ന് ലഖ്നോവില്‍ 61.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് ഒക്ടോബര്‍ മാസത്തില്‍ ലഭിച്ചതില്‍ റിക്കാര്‍ഡ് മഴയാണ്.റെയില്‍ വേ സ്റ്റേഷനുകളും ട്രാക്കുകളും വെള്ളം കയറിയ നിലയിലാണ്.ഗോരക്പൂരില്‍ 83 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയിത്. അലഹാബാദിലും വാരണസിയിലും 24 മണിക്കൂറായി മഴ തുടരുകയാണ്. ശക്തിയായ കാറ്റില്‍ വൈദ്യൂതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്.

അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കാറ്റിന്‍്റെ തീവ്രത കുറഞ്ഞ് അന്തരീക്ഷം ശാന്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടര്‍ ജെ.പി. ഗുപ്ത അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.