You are Here : Home / News Plus

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് തുടങ്ങി

Text Size  

Story Dated: Wednesday, October 15, 2014 06:21 hrs UTC

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് തുടങ്ങി. പഞ്ചകോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്ക് 4119 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ബി.ജെ.പി, ശിവസേന,എം.എന്‍.എസ് എന്നിവ തമ്മിലാണ് മത്സരം. സീറ്റു വിഭജന തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യങ്ങള്‍ തകര്‍ന്നിരുന്നു. 2009ല്‍ 144 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം അധികാരത്തിലത്തെിയത്. ബി.ജെ.പി-ശിവസേന സഖ്യം 91 സീറ്റുകള്‍ നേടി. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ബീഡ് ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും നടക്കുണ്ട്.
ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്ക് 1351 സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. ഹരിയാനയില്‍ 1.63 കോടി വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നിവയുടെ ത്രികോണ മത്സരമാണ് ഹരിയാനയില്‍ നടക്കുന്നത്.വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.