You are Here : Home / News Plus

അതിര്‍ത്തിയില്‍ പാകിസ്താന്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തി

Text Size  

Story Dated: Wednesday, October 15, 2014 03:45 hrs UTC

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെപ്പിനും സംഘര്‍ഷത്തിനും അയവുവരുത്താന്‍ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും പട്ടാള ഉദ്യോഗസ്ഥര്‍ ഹോട്ട്‌ലൈനില്‍ നേരിട്ട് ചര്‍ച്ചനടത്തിയതിന്റെ തൊട്ടുപിന്നാലെ പാകിസ്താന്‍ ഷെല്ലാക്രമണവും വെടിവെപ്പും നടത്തി.
ചര്‍ച്ചയ്ക്കായി പാകിസ്താന്‍ മിലിട്ടറി ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍, ഇന്ത്യയുടെ സീനിയര്‍ മിലിട്ടറി ഓഫീസറെ ഫോണില്‍ വിളിക്കുകയായിരുന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചചെയ്തുവെന്നും നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ ഇന്ത്യ വെടിവെക്കുന്നതിലുള്ള ആശങ്ക ചര്‍ച്ചയ്ക്കിടെ ഇന്ത്യയുടെ മിലിട്ടറി ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും പാകിസ്താന്‍ മിലിട്ടറിയുടെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയ്ക്കുശേഷം ചൊവ്വാഴ്ച രണ്ടു തവണ അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചു. കശ്മീരിലെ നിയന്ത്രണരേഖയില്‍ പത്തിടത്ത് ഇന്ത്യയുടെ പോസ്റ്റുകള്‍ക്കുനേരേ പാകിസ്താന്‍ വെടിവെക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തില്‍ പൂഞ്ച് ജില്ലയില്‍ സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിനായിരുന്നു അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് തുടക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.